ക്ഷീരവികസന വകുപ്പ് വടക്കാഞ്ചേരി ബ്ലോക്ക് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം 2025-26 പദ്ധതിയുടെ ഉദ്ഘാടനവും പ്രത്യേക പാല്‍ മേന്മ ബോധവല്‍ക്കരണ പരിപാടിയും നടന്നു. എ.സി മൊയ്തീന്‍ എം.എല്‍.എ, ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ മുഖ്യാതിഥിയായി.



