31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kechery ശ്രീകൃഷ്ണ കോളേജില്‍ കമ്പ്യൂട്ടര്‍ ലാബ്, കോണ്‍ഫ്രന്‍സ് റൂം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു

ശ്രീകൃഷ്ണ കോളേജില്‍ കമ്പ്യൂട്ടര്‍ ലാബ്, കോണ്‍ഫ്രന്‍സ് റൂം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു

69

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ കമ്പ്യൂട്ടര്‍ ലാബ്, കോണ്‍ഫറന്‍സ് റൂം, ബോട്ടണി-ബയോ കെമിസ്ട്രി വിഭാഗങ്ങളുടെ പുതിയ കെട്ടിടം, ഫിസിക്‌സ്, ബോട്ടണി, കോമേഴ്‌സ് സംസ്‌കൃതം വിഭാഗങ്ങളുടെ ഗവേഷകര്‍ക്കായുള്ള റിസര്‍ച്ച് ബ്ലോക്ക്, മലയാള വിഭാഗത്തിന്‍ന്റെ ഗവേഷണ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നടന്നു. കോളേജില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ കെട്ടിടങ്ങളുടെയും കമ്പ്യൂട്ടര്‍ ലാബിന്റെയും കോണ്‍ഫറന്‍സ് റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്.വിജോയ് അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സി.മനോജ്, കെ പി വിശ്വനാഥന്‍, കോളേജ് പി.ടി.എ. വൈസ് പ്രസിഡണ്ട് വി.ബി.സാബു, ഐ.ക്യൂ.എ.സി കോ- ഓര്‍ഡിനേറ്റര്‍ ഡോ. ടി.ഡി.ശ്രീജ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജേഷ് മാധവന്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ആര്‍ ജ്യോതിഷ്‌കുമാര്‍, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. മായ എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!