25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk പുസ്തക സമര്‍പ്പണം നടത്തി

പുസ്തക സമര്‍പ്പണം നടത്തി

37

പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും പാവറട്ടി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ആയിരുന്ന ഡോ. എ. അയ്യപ്പന്റെ തിരഞ്ഞെടുത്ത രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം അധ്യാപകനായ റാഫി നീലങ്കാവില്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി. എഫ്. ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി എ ഡി തോമസ് നന്ദി പറഞ്ഞു.
റാഫി നീലങ്കാവിലും പ്രശാന്ത് മാധവനും ചേര്‍ന്നാണ് വര്‍ഷങ്ങളോളം പരിശ്രമിച്ച് സമാഹരിച്ച ലേഖനങ്ങള്‍ കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ സ്റ്റഡീസ് ആണ് പ്രസിദ്ധീകരിച്ചത്.

 

ADVERTISEMENT
error: Content is protected !!