31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Thrithala ബൈക്ക് ചെയിന്‍ ലൂബ് ചെയ്യുന്നതിനിടെ യുവാവിന്റെ വിരലുകള്‍ ഭാഗികമായി അറ്റുപോയി

ബൈക്ക് ചെയിന്‍ ലൂബ് ചെയ്യുന്നതിനിടെ യുവാവിന്റെ വിരലുകള്‍ ഭാഗികമായി അറ്റുപോയി

136

തൃത്താല കല്ലടത്തൂരില്‍ ബൈക്ക് ചെയിന്‍ ലൂബ് ചെയ്യുന്നതിനിടയില്‍ യുവാവിന്റെ വിരലുകള്‍ ഭാഗികമായി അറ്റുപോയി. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്കിന്റെ ചെയിന്‍ വൃത്തിയാക്കി ലൂബ് ചെയ്യുന്നതിനിടെ യുവാവിന്റെ വിരലുകള്‍ ചെയിനും സ്‌പ്രോക്കറ്റ് എന്ന പല്‍ച്ചക്രത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. തള്ളവിരലും ചെറുവിരലും ഒഴികെ ബാക്കി മൂന്ന് വിരലുകളും നഖമുള്‍പ്പെടെ അപകടത്തില്‍ നഷ്ടമായി. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ADVERTISEMENT
error: Content is protected !!