24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam നായരങ്ങാടി – ചക്കിത്തറ റോഡ് പുനരുദ്ധാരണം നിര്‍മാണോദ്ഘാടനം നടത്തി

നായരങ്ങാടി – ചക്കിത്തറ റോഡ് പുനരുദ്ധാരണം നിര്‍മാണോദ്ഘാടനം നടത്തി

വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി മുതല്‍ ചക്കിത്തറ വരെ ബി.എം.ബി.സി. നിലവാരത്തില്‍ ഒരുക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. എന്‍.കെ.അക്ബര്‍ എംഎല്‍എ അദ്ധ്യക്ഷനായി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡംഗങ്ങളായ ജിതേഷ്, രുഗ്മ്യ സുധീര്‍, നിഷിത ബാബു, അശോകന്‍ എടക്കാട്, ഷനില്‍, സിപിഎം ലോക്കല്‍ സെക്രട്ടറി വിവി വിനോദ്, സിപിഐ ലോക്കല്‍ സെക്രട്ടറി വിഎം മനോജ്, കേരളാ കോണ്‍ഗ്രസ് നേതാവ് ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തിലെ പ്രധാന ജില്ലാ പാതയായ 3 കിമീ. ദൂരമുള്ള നായരങ്ങാടി – ചക്കിത്തറ – കൊച്ചന്നൂര്‍ റോഡ് ഗുരുവായൂര്‍ – പൊന്നാനി റോഡിലെ നായരങ്ങാടിയില്‍ നിന്നും തുടങ്ങി വടുതല – ആറ്റുപുറം റോഡിലെ കൊച്ചന്നൂരിലാണ് അവസാനിക്കുന്നത്. നായരങ്ങാടി മുതല്‍ ചക്കിത്തറ വരെയുള്ള ഭാഗം ബി.എം.ബി.സി. നിലവാരത്തില്‍ സജ്ജമാക്കാനായി നടത്തുന്ന പ്രവര്‍ത്തിക്കാണ് നാന്ദി കുറിച്ചത്. 2.380 കോടി രൂപ ചിലവിലാണ് നിര്‍മാണം.

ADVERTISEMENT
error: Content is protected !!