24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk മത സൗഹാര്‍ദ്ദ സ്‌നേഹസംഗമമായി ഇഫ്താര്‍ മീറ്റ്

മത സൗഹാര്‍ദ്ദ സ്‌നേഹസംഗമമായി ഇഫ്താര്‍ മീറ്റ്

നാടിന്റെ ഒത്തൊരുമയും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹോദര സമുദായാംഗങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് മത സൗഹാര്‍ദ്ദ സ്‌നേഹസംഗമമായി മാറി. ഡയലോഗ് സെന്റര്‍ കേരള പ്രതിനിധി ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ ഇഫ്താര്‍ സന്ദേശം നല്‍കിക്കൊണ്ട് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു.

ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ പ്രസിഡന്റ് പി മുനീര്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ പൂങ്കാവനം , പ്രേംരാജ് ചൂണ്ടലാത്ത് , ഇളയത്തെ് മനക്കല്‍ ദിവാകരന്‍ നമ്പൂതിരി , മോഹന്‍ പെരുമ്പിലാവ്, വി സി ഗീവര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. മത സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ ഒത്തു ചേര്‍ന്നു. ഏരിയ കമ്മറ്റി സെക്രട്ടറി കെ അനീസ് , കെ എം അബ്ദുള്‍ റഹ്‌മാന്‍ , ഷാഹിദ് പാലിയത്ത് , എം എച്ച് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!