26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk സമാധാന ചർച്ചകൾക്കായി തുർക്കി, അനുകൂലമായി പ്രതികരിക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് അവകാശവാദം

സമാധാന ചർച്ചകൾക്കായി തുർക്കി, അനുകൂലമായി പ്രതികരിക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് അവകാശവാദം

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്‍റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു. അതിനിടെ, ബഹറൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 29കാരി കൊല്ലപ്പെട്ടു. സൗദിയിലും യു.എ.ഇയിലും കുവൈത്തിലും ഇറാൻ ആക്രമണ ശ്രമം തുടരുകയാണ്.

ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. എന്നാല്‍ ചർച്ചകളോട് അനുകൂലമായി ഇറാൻ പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് നിലപാട്.

സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇതിനിടെയും ആക്രമണം തുടർന്ന ഇറാൻ ബഹറൈനിലും സൗദിയിലും ഇത് ശക്തമാക്കി. ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടത്തേക്ക് നിരന്തരം ഡ്രോണുകളയച്ചു. റിയാദ് കിഴക്കൻ മേഖലയും അൽ ഖർജും ആഖ്രമിക്കുന്നു. സുൽഫി ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു. യുഎഇയുടെ ഇറാഖിലെ കോൺസുലേറ്റ് ആക്രമിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.

ADVERTISEMENT
error: Content is protected !!