കമ്മ്യൂണിറ്റി ഔട്ട് റിച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അഞ്ചാം ഘട്ടം കമ്മ്യൂണിറ്റി ഔട്ട് റിച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ഒല്ലൂര്‍ക്കര ബ്ലോക്ക് ഐ.സി.ഡി.എസ് നേതൃത്വം നല്‍കിയ ഒല്ലൂര്‍ നിയോജക മണ്ഡല തല കമ്മ്യൂണിറ്റി ഔട്ട് റിച്ച് പ്രോഗ്രാം ഒല്ലൂര്‍ എംഎല്‍എയും റവന്യൂ – ഭവന നിര്‍മ്മാണ മന്ത്രിയുമായ കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി.

ADVERTISEMENT