24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ടി.എന്‍.പ്രതാപന്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ടി.എന്‍.പ്രതാപന്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ടി.എന്‍.പ്രതാപന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതാപന്‍, ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ചുമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഉത്സവ ചടങ്ങുകള്‍ നടക്കുന്ന ചൂണ്ടല്‍ തായങ്കാവിലെ ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ്, മേഖലയിലെ പ്രചരണത്തിന് പ്രതാപന്‍ ആരംഭം കുറിച്ചത്. ചൊവ്വാഴ്ച്ച ക്ഷേത്രത്തില്‍ നടന്ന ദേശവലത്ത് പുറപ്പാടിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രത്സന്ദര്‍ശനം.

ADVERTISEMENT
error: Content is protected !!