ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ മമ്മിയൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചൊവ്വല്ലൂര്‍ കുറുവങ്ങാട്ടില്‍ അമര്‍നാഥിനാണ് പരിക്കേറ്റത്. മമ്മിയൂര്‍ എല്‍.എഫ് കോളേജിന് സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്ന് കോട്ടപ്പടിയിലേക്ക് റോഡ് പണിക്ക് ആവശ്യമായ കോണ്‍ക്രീറ്റ് മിക്‌സുമായി പോവുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ലോറി റോഡരികിലേക്ക് മാറ്റിയപ്പോള്‍ എഡ്ജില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ലോറിയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് മിക്‌സ് വീണത്. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.

ADVERTISEMENT