24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty വീടിനകത്ത് കയറി കിടപ്പ് രോഗിയായ 84കാരിയെ നായ കടിച്ച് കൊന്നു; ദാരുണ സംഭവം എരുമപ്പെട്ടിയില്‍

വീടിനകത്ത് കയറി കിടപ്പ് രോഗിയായ 84കാരിയെ നായ കടിച്ച് കൊന്നു; ദാരുണ സംഭവം എരുമപ്പെട്ടിയില്‍

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ 84കാരിയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കല്‍ 84 വയസുള്ള കാര്‍ത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ കടിച്ച് കൊന്നത്. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. നായയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

*JOIN OUR WHATSAPP GROUP*

https://chat.whatsapp.com/JkcwDpjWg0H389fAwPGtCq

 

 

ADVERTISEMENT
error: Content is protected !!