24.5 C
Kunnamkulam
Monday, August 3, 2026
Home CCTV Desk മന്തുരോഗ നിയന്ത്രണത്തിനായി രക്തസാമ്പിള്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മന്തുരോഗ നിയന്ത്രണത്തിനായി രക്തസാമ്പിള്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മന്തുരോഗ നിയന്ത്രണത്തിനായി രക്തസാമ്പിള്‍ പരിശോധന വൈലത്തൂര്‍ സെന്റ് സിറിയക്ക് പള്ളിയില്‍ സംഘടിപ്പിച്ചു. രാത്രി 10 മുതല്‍ 12.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും വടക്കേക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ റവറന്റ് ഫാദര്‍ വര്‍ഗ്ഗീസ് പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ പിജി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സുജിത്ത്, എസ് എന്‍ ഹമീമ, ഹര്‍ഷ രാജ് ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!