പഴഞ്ഞി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി

പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി. വൈകുന്നേരങ്ങളില്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തുന്നവരുടേയും പ്രഭാത സവാരിക്കാരുടേയും കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. എം. എല്‍.എയുടെ എസ്.ഡി .എഫ് ഫണ്ടില്‍ നിന്നും ആറു ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് പ്രകാശപൂര്‍ണ്ണമാക്കിയത്. എ.സി.മൊയ്തീന്‍ എം. എം.എല്‍.എ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ പ്രധാന കളിസ്ഥലമായ ഗ്രൗണ്ടിന്റെ നവീകരണത്തിന് ഒരു കോടി രൂപകൂടി അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ഏതെല്ലാം രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് ഗ്രൗണ്ടു കമ്മിറ്റിയും സ്‌കൂള്‍ അധികൃതരുമായി യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നും എം എല്‍ എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സന്ധ്യ സജിത്ത്, പഞ്ചായത്ത് സെക്രട്ടറി പി.ശ്രീജിത്ത്, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, കായിക പ്രേമികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT