ലീഡേഴ്‌സ് മീറ്റും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ഗണേഷ് കുമാറിനെതിരെ സഹധര്‍മ്മിണി തെളിവുസഹിതം പരാതി ഉന്നയിച്ചിട്ടും, ഒരക്ഷരം ഉരിയാടാതെ ഇരിക്കുന്ന മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത് എന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം ആരോപിച്ചുതൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലൂരില്‍ നടന്ന ലീഡേഴ്‌സ് മീറ്റും,ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ എം.എല്‍.എ കൂടിയായ വി.ടി.ബല്‍റാം.യു.ഡി.എഫ്.ചെയര്‍മാന്‍ ടി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിര്‍വ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ഇ.എ.സലാം, യു.ഡി.എഫ്.നിയോജകമണ്ഡലം കണ്‍വീനര്‍ എസ്.എം.കെ.തങ്ങള്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് സി.എച്ച്.ഷൗക്കത്തലിഡി.സി.സി.ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT