24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk നവീകരിച്ച പാലുവായ് മസ്ജിദ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

നവീകരിച്ച പാലുവായ് മസ്ജിദ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച, ഗുരുവായൂര്‍ നഗരസഭയില്‍ തൈക്കാട് മേഖലയിലുള്‍പ്പെട്ട പാലുവായ് മസ്ജിദ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും 2024-25-ല്‍ അനുവദിച്ച 40 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു അജിത്കുമാര്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാനി റെജി, അസി. എഞ്ചിനീയര്‍ എം.എ.ജിജോ, പി.എസ്. ജയന്‍, സി.എം. ഹാരിസ്, നിര്‍മല കേരളന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!