24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam രാമരാജ സ്‌കൂളില്‍ ഇഫ്താര്‍ സംഗമവും ഉപജില്ലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി

രാമരാജ സ്‌കൂളില്‍ ഇഫ്താര്‍ സംഗമവും ഉപജില്ലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി

പുന്നയൂര്‍ക്കുളം ആല്‍ത്തറ രാമരാജ സ്‌കൂളില്‍ ഇഫ്താര്‍ സംഗമവും ഉപജില്ലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാന ചടങ്ങും നടത്തി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍ ജി വിനികുമാര്‍ അദ്ധ്യക്ഷത വഹിച്ച പുന്നയൂര്‍ പിലാക്കാട്ട് ജുമാ മസ്ജിദ് ഖത്തീബ് ശിഹാബുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. റംസാന്‍ സന്ദേശം കൈമാറി. സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കും ‘ന്യൂമാത്സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്‌കൂള്‍ മാനേജര്‍ ഡോക്ടര്‍ സി ജി നന്ദകുമാര്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!