24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Erumapetty തെരുവ് നായയുടെ ആക്രമണത്തില്‍ 84 ക്കാരി മരിച്ച സംഭവം; പ്രതിഷേധ ജ്വാല പ്രകടനം നടത്തി

തെരുവ് നായയുടെ ആക്രമണത്തില്‍ 84 ക്കാരി മരിച്ച സംഭവം; പ്രതിഷേധ ജ്വാല പ്രകടനം നടത്തി

വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 84 ക്കാരി മരിച്ച സാഹചര്യത്തില്‍ കടങ്ങോട് പഞ്ചായത്തിലെ തെരുവ് ശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല പ്രകടനം നടത്തി. കൊല്ലന്‍ പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം വെള്ളറക്കാട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഡി സി സി സെക്രട്ടറി വി.കെ. രഘുസ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്. മണ്ഡലം പ്രസിഡണ്ട് ഷറഫു പന്നിത്തടം അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ പി.യു.പ്രകാശന്‍, അശോകന്‍, സൈബുന്നിസ ഷറഫു, രാധിക, തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!