ഹിന്ദു ഏകതാ സമ്മേളനം; ബൈക്ക് റാലി നടത്തി

ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് ഇന്നു നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ശനിയാഴ്ച ബൈക്ക് റാലി നടത്തി. നാരായണംകുളങ്ങര ഭഗവതി ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് ഇരിങ്ങപ്പുറം, തൈക്കാട് മേഖലയിലൂടെ സഞ്ചരിച്ച് ഗുരുവായൂര്‍ കിഴക്കേ നടയില്‍ സമാപിച്ചു. വി.എസ്.നിനവ്, ടി.എം. ജിനോഷ്,ജിഷ്ണു വിജയന്‍, സുഭാഷ് മണ്ണാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT