24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty കടങ്ങോട് ഗ്രാമപഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള പേവിഷബാധ  കുത്തിവെയ്പ്പ് രണ്ടാം ഘട്ടം പൂർത്തിയായി

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള പേവിഷബാധ  കുത്തിവെയ്പ്പ് രണ്ടാം ഘട്ടം പൂർത്തിയായി

വെള്ളറക്കാട് കൊല്ലന്‍ പടിയില്‍ പേവിഷബാധയുള്ള തെരുവ് നായയുടെ ആക്രമണത്തില്‍ 84 കാരി മരിച്ച സാഹചര്യത്തില്‍ തെരുവ് നായകള്‍ക്ക് പേവിഷബാധ കുത്തിവെയ്പ് എടുക്കുന്ന നടപടിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കി. കടങ്ങോട് ഗ്രാമപഞ്ചായത്തധികൃതരുടെ നിര്‍ദ്ദേശപ്രകാരം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ട്രെയിനര്‍ രമണി സത്യന്റെ നേതൃത്വത്തിലുള്ള ഡോഗ് കേച്ചേഴ്‌സ് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.കുടുംബശ്രീ വഴി ട്രെയിനിംഗ് ലഭിച്ച രമണി സത്യന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തനം നടത്തി വരുന്നു. പേവിഷബാധയുള്ള നായയുടെ സാന്നിധ്യമുണ്ടായ പ്രദേശത്തും പരിസരങ്ങളിലുമായി 47 നായകള്‍ക്ക് ഇന്ന് റാബിസ് വാക്‌സിനേഷന്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ പി.എന്‍ വിഷയകുമാര്‍, വെറ്റിനറി ഉദ്യോഗസ്ഥരായ സിബി കുമാര്‍ ,റെജി, ഡോഗ് കേച്ചര്‍ ടീമംഗങ്ങളായ രഘുകുമാര്‍, സെല്‍വം, സുരേഷ്, ഗൗതം എന്നിവര്‍ നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് നേതൃത്വം നല്‍കി.

 

 

 

ADVERTISEMENT
error: Content is protected !!