24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കുന്നംകുളം ചുവപ്പണിഞ്ഞു, ജനഹൃദയങ്ങൾ കീഴടക്കി എ.സി. മൊയ്തീന്റെ റോഡ് ഷോ

കുന്നംകുളം ചുവപ്പണിഞ്ഞു, ജനഹൃദയങ്ങൾ കീഴടക്കി എ.സി. മൊയ്തീന്റെ റോഡ് ഷോ

ഇടതുമുന്നണിയുടെ സംസ്ഥാനതല സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ കുന്നംകുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്റെ റോഡ് ഷോ നടത്തി. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ക്കിടയിലും മണ്ഡലത്തിലും ആവേശം പകര്‍ന്ന് നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. കുന്നംകുളം നഗരസഭാ ഓഫീസ് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്.

തുറന്ന ജീപ്പില്‍ സഞ്ചരിച്ച എ.സി മൊയ്തീന്‍ നഗരവാസികളെയും പൊതുജനങ്ങളെയും അഭിവാദ്യം ചെയ്തു. ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. കുന്നംകുളം മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് എ.സി മൊയ്തീന്‍ ജനവിധി തേടുന്നത്. റോഡ് ഷോയില്‍ വിവിധ ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതാക്കളും പങ്കെടുത്തു. പാര്‍ട്ടി നേതാക്കളായ എം. ബാലാജി, ടി.കെ വാസു, എം.എന്‍ സത്യന്‍, കൊച്ചനിയന്‍, പി.ജി ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!