കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ 96-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് താഴത്തെ പാറ സെന്റ് തോമസ് ചാപ്പലില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഖ്യാപന വാഹന വിളംബര റാലിയ്ക്ക് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. പള്ളി വികാരി ഫാ. ഡില്‍ജോ ഏലിയാസ്, കൈക്കാരന്‍ സോജന്‍ കെ ജെ, സെക്രട്ടറി അരുണ്‍ രാജന്‍, ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ആരോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 21, 22 തിയതികളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.



