27.7 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk ടി.പി. ഉണ്ണികൃഷ്ണന്‍സ് സ്മാരക വായനശാല ഇഫ്താര്‍ വിരുന്നൊരുക്കി

ടി.പി. ഉണ്ണികൃഷ്ണന്‍സ് സ്മാരക വായനശാല ഇഫ്താര്‍ വിരുന്നൊരുക്കി

70

ചാലിശ്ശേരി കുന്നത്തേരിയിലെ ടി.പി. ഉണ്ണികൃഷ്ണന്‍സ് സ്മാരക വായനശാല നാട്ടുകാര്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി. ഏകദേശം 800 ഓളം പേര്‍ സ്‌നേഹവിരുന്നില്‍ പങ്കെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല ബീരാന്‍കുട്ടി, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.വായനശാലയുടെ രക്ഷാധികാരികളായ കെ. എ രാമകൃഷ്ണന്‍ , .ടി.എസ്. സുബ്രഹ്‌മണ്യന്‍, കെ.കെ. സുരേഷ് ബാബു, ഭാരവാഹികളായ സുജിത, ദാസന്‍, പൗര്‍ണമി, സെക്രട്ടറി പ്രഭാകരന്‍, യുവജനവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!