26.7 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കലാസന്ധ്യയോടനുബന്ധിച്ച് സിസി ടിവി റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്ത് ഉള്‍പ്പടെ വിവിധ...

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കലാസന്ധ്യയോടനുബന്ധിച്ച് സിസി ടിവി റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്ത് ഉള്‍പ്പടെ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി നടക്കുന്ന കലാസന്ധ്യക്ക് തുടക്കമായി. പ്രശസ്ത കളമെഴുത്തുപാട്ട് കലാകാരന്‍ കല്ലാറ്റ് മണിക്കണ്ഠകുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് പ്രഭാത് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത മേള പ്രമാണി വെള്ളിത്തിരുത്തി പ്രഭാകരന്‍ നായര്‍, ക്ഷേത്ര അടിയന്താര മേളക്കാരന്‍ മണികണ്ഠന്‍, രാജു മാരാര്‍, ധൂളിദള പുരസ്‌കാര ജേതാവ് ഗൗരിനന്ദന്‍, ക്ഷേത്രം ജീവനക്കാരി ലക്ഷ്മിയമ്മ, മാധ്യമ പ്രവര്‍ത്തകരായ ഹരി ഇല്ലത്ത് ,രവി കൂനത്ത് വാര്‍ഡ് മെമ്പര്‍ ടി.എ ശശി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ക്ഷേത്രം വിശ്വംഭരന്‍ നമ്പിയാട്ടില്‍, മാതൃസമിതി ഭാരവാഹികളായ ശ്രീജിനി പ്രസരന്‍, ജീന സുബാഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഘോഷ് കുമാര്‍ സ്വാഗതവും, വേണു നന്ദിയും പറഞ്ഞു. തുടര്‍ന്നു മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!