26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery സമൂഹ നോമ്പുതുറയും ഇഫ്താര്‍ സംഗമവും നടത്തി

സമൂഹ നോമ്പുതുറയും ഇഫ്താര്‍ സംഗമവും നടത്തി

34

കേച്ചേരി പീപ്പിള്‍സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറയും ഇഫ്താര്‍ സംഗമവും നടത്തി. കേച്ചേരി ജ്ഞാനപ്രകാശിനി യു.പി. സ്‌കൂളില്‍ നടന്ന ഇഫ്താര്‍ സംഗമംകേച്ചേരി മഹല്ല് പ്രസിഡണ്ട് മൊയ്തുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡണ്ട് നസീര്‍ കേച്ചേരി അധ്യക്ഷനായി.ഹമീദ് മുസ്ലിയാര്‍ റംസാന്‍ സന്ദേശവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍,ചൂണ്ടല്‍ പഞ്ചായത്ത് അംഗങ്ങളായ ടി.ഒ.സെബി, അനുഷ ജാഫര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആര്‍.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ഭാരവാഹികളായ ആര്‍.വി.അബ്ദുള്‍ മാലിക്, ജിന്റോ വിന്‍സെന്റ്, പത്മജാ ബാലകൃഷ്ണന്‍, സീതാ കുമാരന്‍ എന്നിവര്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള അരി വിതരണം നടത്തി. 150-ഓളം പേര്‍ നോമ്പുതുറയില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!