കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള വെയിംഗ് മെഷീന്‍ വിതരണം നടത്തി.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026- 27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്ക് നല്‍കുന്ന വെയിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.കെ. ദാസന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ കെ. സുനന്ദി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുല്‍ഫത്ത് ബക്കര്‍, സൗമ്യ നിമീഷ്, സാഫിറ അസിസ്, സൗമ്യ ധനന്‍, കെ.ടി മനോജ്,ഗംഗാധരന്‍ മാഷ്, സിമി സ്റ്റെല്‍സണ്‍, ,അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.



