26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കണ്ടെയ്‌നറുകളിലും മറ്റും ഇന്ധനം നല്‍കരുതെന്ന നിര്‍ദേശം യാത്രക്കാരെ വലക്കുന്നതായി ആക്ഷേപം

കണ്ടെയ്‌നറുകളിലും മറ്റും ഇന്ധനം നല്‍കരുതെന്ന നിര്‍ദേശം യാത്രക്കാരെ വലക്കുന്നതായി ആക്ഷേപം

കണ്ടെയ്‌നറുകളിലും മറ്റും ഇന്ധനം നല്‍കരുതെന്ന നിര്‍ദേശം യാത്രക്കാരെ വലക്കുന്നതായി ആക്ഷേപം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളിലും മറ്റും നല്‍കരുതെന്നും, ലംഘിക്കുന്ന പമ്പുകള്‍ക്കെതിരേ കര്‍ശനപടിയെടുക്കുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് വാട്ടര്‍ ജാറില്‍ ഇന്ധനം നിറയ്ക്കുന്ന ഒരാളുടെ വീഡിയോ സാമൂഹികമാധ്യ മങ്ങളില്‍ പ്രചരിച്ചതോടെയാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.  ഇന്ധനം സ്റ്റോക്ക് ചെയ്യരുതെന്നും ഉത്പന്നങ്ങള്‍ക്ക് ക്ഷാമമില്ലന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം രീതിയില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടത്തിനിടയാക്കുമെന്നും കേന്ദ്രം അറിയിക്കുന്നു. സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പമ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!