25.7 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk നവ്യ നന്ദകുമാറിന് കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്

നവ്യ നന്ദകുമാറിന് കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്

നവ്യ നന്ദകുമാറിന് കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്. കേരള ലളിതകല അക്കാദമി, കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2025-26 ലെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ.പി. കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള 15000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നവ്യ നന്ദകുമാറിന് ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സര്‍വകലാശാല ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ശില്പകല വിദ്യാര്‍ത്ഥിയാണ് നവ്യ. പ്രശസ്ത ദാരുശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളായ നവ്യ നന്ദകുമാര്‍, അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളാണ്.

ADVERTISEMENT
error: Content is protected !!