26.8 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk സീറ്റില്ല, കടുത്ത അതൃപ്തി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ അലോഷ്യസ് സേവ്യർ

സീറ്റില്ല, കടുത്ത അതൃപ്തി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ അലോഷ്യസ് സേവ്യർ

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അതൃപ്തിയിൽ. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജി വെക്കുമെന്ന് പ്രഖ്യാപനം. ഇടുക്കി, പൂഞ്ഞാർ, പീരുമേട് സീറ്റുകളിൽ അലോഷ്യസ് സേവ്യറിനെ കോൺഗ്രസ് പരിഗണിക്കുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, ഒടുവിലെ വിവരമനുസരിച്ച് അലോഷ്യസ് സേവ്യറിന് സീറ്റ് നൽകിയിട്ടില്ല. ഇതോടെയാണ് രാജി പ്രഖ്യാപനമെന്നാണ് വിവരം. പീരുമേട് സീറ്റിലായിരുന്നു അലോഷ്യസിനെ ആദ്യം പരിഗണിച്ചത്. എന്നാൽ പ്രദേശിക നേതൃത്വത്തിലെ എതിർപ്പിനെ തുടർന്ന് പീരുമേട് സീറ്റ് ആദ്യം നിഷേധിക്കപ്പെട്ടു. പിന്നീടാണ് ഇടുക്കി സീറ്റിൽ പരിഗണിച്ചത്. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമുയർന്നതോടെ  പൂഞ്ഞാർ സീറ്റിലേക്ക് മാറി. അവസാന ഘട്ടത്തിൽ മൂന്ന് മണ്ഡലങ്ങളിലും അലോഷ്യസിന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.  കെ സുധാകരനും, എൽദോസ് കുന്നപ്പള്ളിക്കും ശേഷം അലോഷ്യസും ഇടഞ്ഞതോടെ, തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ  കോൺഗ്രസ് നേരിടുന്നത് വലിയ പൊട്ടിത്തെറിയാണ്.

ADVERTISEMENT
error: Content is protected !!