പ്രൊഫ: സി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം നടത്തി

ഒന്നാം കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തയച്ച മണലൂര്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാനെത്തുന്ന മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാര്‍, നാടക സിനിമാ പ്രവര്‍ത്തകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ച സമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാബായ് അദ്ധ്യക്ഷയായി.

അഡ്വ.വി ഡി പ്രേംപ്രസാദ് ആമുഖഭാഷണം നടത്തി. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍, കവി സി രാവുണ്ണി, നടന്‍ ജയരാജ് വാരിയര്‍, ചിത്രകാരന്‍ മുരളി ചീരോത്ത്, വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, നാടക സംവിധായകന്‍ കെ വി ഗണേഷ് , കവികളായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശ്രീലതാ വര്‍മ്മ, റീബ പോള്‍, സുഭാഷിണി മഹാദേവന്‍, ഇ ജിനന്‍, പുകസ ജില്ലാ സെക്രട്ടറി എം എന്‍ വിനയകുമാര്‍, സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി, രാജന്‍ നെല്ലായി, യു കെ സുരേഷ് കുമാര്‍, ഇക്ബാല്‍ കൊടുങ്ങല്ലൂര്‍, അനില്‍ പരയ്ക്കാട്, ഡോ.കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി പ്രൊഫ സി രവീന്ദ്രനാഥ്, ജയരാജ് വാരിയര്‍ എന്നിവര്‍ ഗാനാലാപനം നടത്തി.

ADVERTISEMENT