25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സര വിജയികളെ ആദരിച്ചു

ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സര വിജയികളെ ആദരിച്ചു

61

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ‘അല്‍ മുംതഹിന’ സൂറത്തിനെ ആധാരമാക്കിയുള്ള ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സര വിജയികളെ പെരുമ്പിലാവില്‍ നടന്ന ഈദ് ഗാഹ് ചടങ്ങില്‍ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി അക്കിക്കാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ടി.വി. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഫര്‍സാന ഫാത്തിമ, സുമയ്യ മന്‍സൂര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. രണ്ടും മൂന്നും സമ്മാനത്തിന് അര്‍ഹരായ അബ്ദുള്‍ ലത്തീഫ് , ഫാത്തിമ ഫഹദ് എന്നിവര്‍ക്കും കെ മുഹമ്മത് കുട്ടി , റ്റിവി യുസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഇ.വി.എം. ഷെരീഫ് , അബ്ദുള്‍ ജലീല്‍ , എ.കെ.അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!