25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

45

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച്ച രാവിലെ നട തുറക്കലിന് ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനായി ചതുഃശുദ്ധി, ധാര പഞ്ചകം, പഞ്ചഗവ്യം, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, കോമരത്തിന് കലശം ആടല്‍, തുടര്‍ന്ന് നിയോഗം തുടങ്ങിയവ നടന്നു. ക്ഷേത്രം മേല്‍ശാന്തി പട്ട്‌ളഇല്ലത്ത് രമേഷ് ഭട്ട് ക്ഷേത്ര ചടങ്ങുകളില്‍ സഹകാര്‍മ്മികനായി. ക്ഷേത്രം ഭാരവാഹികളായ ചന്ദ്രശേഖരന്‍ പുതുശ്ശേരി യു. കെ. ബിനീഷ്, സി.എസ്. ജിജി എന്നിവര്‍ പ്രതിഷ്ഠാ മഹോത്സവത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!