പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി മറ്റം മേഖല പദയാത്ര നടത്തി. മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നിന്ന് ആരംഭിച്ച മേഖല പദയാത്ര അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മറ്റം ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് ആളൂരിന് പേപ്പല്‍ പതാക നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. മേഖല പദയാത്രയുടെ കോര്‍ഡിനേറ്റര്‍ ഫാ. ജിയോ ആളുക്കാരന്‍, ഫാ. ജെയിംസ് വടക്കൂട്ട്, ഫാ. ജാക്‌സണ്‍ ചാലക്കല്‍, ഫാ. ജോബി പുത്തൂര്‍, ഫാ.ജിയോ പുലിക്കോട്ടില്‍, കണ്‍വീനര്‍ ഇ.എഫ്.സണ്ണി, മറ്റം ഇടവക കൈക്കാരന്‍മാരായ ഷാജ് കെ സൈമണ്‍, സി.കെ.ജോയ്, എം.ജെ. ജോഷി, സി.ടി. സ്പാര്‍ട്ടക്കസ് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി.



