29.4 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kechery സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ച് ചൂണ്ടല്‍ പഞ്ചായത്തംഗത്തിന് പരിക്ക്

സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ച് ചൂണ്ടല്‍ പഞ്ചായത്തംഗത്തിന് പരിക്ക്

26

സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ച് വനിതാ പഞ്ചായത്തംഗത്തിന് പരിക്ക്. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11.30 ഓടെ കേച്ചേരി തൂവ്വാന്നൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കേച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഷൈലയുടെ സ്‌കൂട്ടറില്‍, ചാലക്കുടി സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇയാളുടെ വാഹനത്തെ ടെമ്പോ ട്രാവലര്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബൈക്ക് പെട്ടെന്ന് വെട്ടിയതോടെയാണ് സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഷൈലയുടെ മുന്‍വശത്തെ പല്ലിന്റെ കഷ്ണം പൊട്ടിയ നിലയിലാണ്. കൂടാതെ കൈമുട്ടിനും, കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!