32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Kechery കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 23, 24, 25, 26 തീയതികളില്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 23, 24, 25, 26 തീയതികളില്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

0

കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 23, 24, 25, 26 തീയതികളില്‍ നഗരസഭ ടൗണ്‍ഹാള്‍, വിവിധ വിദ്യാലയങ്ങള്‍ തുടങ്ങിയ വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്.കലോത്സവം 23 ന് രാവിലെ 10ന് എ സി. മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 26ന് വൈകിട്ട് അഞ്ചിന് പ്രൊഫ. സി. രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ 91 സ്‌കൂളുകളില്‍ നിന്നായി 249 ഇനങ്ങളില്‍ ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എം ജെ ഡി സ്‌കൂള്‍, ചിറളയം എച്ച് സി സി യുപി സ്‌കൂള്‍, ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ അരങ്ങേറുക. നാല് ദിവസങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണം, നഗരസഭ ടൗണ്‍ഹാളിലെ ഡൈനിംഗ് ഹാളിലായി വിതരണം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലിന് പുറമെ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, കൗണ്‍സിലര്‍ ഷാജി ആലിക്കല്‍,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി എം. മുഹമ്മദ് മുബാറക്ക്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജെ. ജ്യോതി, പി.ടി.എ പ്രസിഡണ്ട് എ.ബി. ബിനീഷ്, പ്രോഗ്രം കണ്‍വീനര്‍ വിപിന്‍. പി. ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജീസണ്‍ ജെ കാക്കശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!