കുന്നംകുളം നിയോജകമണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥി കെ.ആര്‍.റെജില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തഹസില്‍ദാര്‍ അബ്ദുള്‍നാസര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കുന്നംകുളം നഗരസഭാ മന്ദിരത്തിന് മുന്‍പിലുള്ള ഗാന്ധി പ്രതിമയില്‍ സ്ഥാനാര്‍ത്ഥി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനായി എത്തിയത്. എന്‍.ഡി.എ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പി.പി. ചന്ദ്രശേഖരന്‍, എല്‍.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ദര്‍ശന്‍ ഇടവന, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശശികുമാര്‍ മങ്ങാടന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.ബി. ശ്രീഹരി, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് അയ്‌നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam കുന്നംകുളം നിയോജകമണ്ഡലം ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥി കെ.ആര്‍.റെജില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു



