27.2 C
Kunnamkulam
Saturday, August 15, 2026
Home CCTV Desk ബ്യൂട്ടി സലൂണിന്റെ മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന; യുവതി അറസ്റ്റില്‍

ബ്യൂട്ടി സലൂണിന്റെ മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന; യുവതി അറസ്റ്റില്‍

97

തൃപ്രയാറില്‍ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മിയാണ് (30) അറസ്റ്റിലായത്. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!