24.2 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk കടങ്ങോട് പൊറ്റാന്‍കുന്ന് ശ്രീ ദണ്ഡായുധ പാണി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കടങ്ങോട് പൊറ്റാന്‍കുന്ന് ശ്രീ ദണ്ഡായുധ പാണി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

45

കടങ്ങോട് പൊറ്റാന്‍കുന്ന് ശ്രീ ദണ്ഡായുധ പാണി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. മാര്‍ച്ച് 22 മുതലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ ആരംഭിച്ചത്. അഷ്ടദ്രവ്യ ഗണപതി ഹോമം, ഏകാദശാഭിഷേകം, കളഭാഭിഷേകം, പാലാഭിഷേകം, ഉപദേവത പ്രതിഷ്ഠ, നാഗപൂജ, ഹനുമാന്‍ സ്വാമിക്ക് നിവേദ്യം, കറുപ്പ് സ്വാമിക്കും ഹിഡുംബന്‍ സ്വാമിക്കും പ്രത്യേകപൂജകള്‍, നവകം,പഞ്ചഗവ്യം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. പൊയിലിയില്‍ സുധീഷിന്റെ നേതൃത്വത്തില്‍ മേളവും നടന്നു. വീരനാട്യം ഉള്‍പ്പടെ വിവിധ കലാപരിപാടികളും അരങ്ങേറി.പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ദിനേശന്‍ മാനമ്പുള്ളി, സെക്രട്ടറി അജിത്ത് നെടിയേടത്ത് ട്രഷറര്‍ കുമാരന്‍ കുഴിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!