31 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ഇന്ത്യൻ താരങ്ങൾക്ക് നേട്ടം; ICC വനിതാ ടി 20 റാങ്കിങ് പുറത്ത്

ഇന്ത്യൻ താരങ്ങൾക്ക് നേട്ടം; ICC വനിതാ ടി 20 റാങ്കിങ് പുറത്ത്

51

ഐ സി സി യുടെ ഏറ്റവും പുതിയ ടി 20 വനിതാ ട20 റാങ്കിങ് പുറത്ത്. ബാറ്റിങ്ങിൽ ഇന്ത്യയുടെ സൂപ്പർ താരം സ്മൃതി മന്ദാന രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്മൃതി കഴിഞ്ഞാല്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. താരം ആറാം സ്ഥാനം നിലനിര്‍ത്തി.

മറ്റൊരു ഇന്ത്യന്‍ താരം ജെമിമ റോഡ്രഗ്‌സ് 11ാം റാങ്കിലുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ല്‍ നിന്നും 14ാം സ്ഥാനത്തെത്തി.

ബൗളര്‍മാരില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ദീപ്തി ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി. ഓള്‍ റൗണ്ടര്‍ റാങ്കിലും താരം മൂന്നാം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം രേണുക സിങ് ഠാക്കൂറാണ്. താരം ആറാം റാങ്ക് നിലനിര്‍ത്തി.

ഓസ്‌ട്രേലിയന്‍ താരം ബെത് മൂണിയാണ് ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബൗളര്‍മാരില്‍ പാകിസ്താന്റെ സാദിയ ഇഖ്ബാലാണ് ഒന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസാണ്.

ADVERTISEMENT
error: Content is protected !!