32 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

60

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കണക്കില്‍പെടാത്ത പണം, ആയുധം, ലഹരി വസ്തുക്കള്‍ തുടങ്ങിയവ കടത്തുന്നത് കണ്ടെത്തുന്നതിനാണു പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു പരിശോധന നടത്തുന്നത്. ജില്ലാ അതിര്‍ത്തി കടക്കുന്ന മിക്ക വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ജില്ലാ അതിര്‍ത്തിയായ തണത്തറ പാലത്തിനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ ബൂത്തും സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!