24.7 C
Kunnamkulam
Monday, August 17, 2026
Home CCTV Desk ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിനായാട്ട് നടന്നു

ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിനായാട്ട് നടന്നു

105

പരശുരാമന്‍ പ്രതിഷ്ഠിച്ച കേരളത്തിലെ നൂറ്റിയെട്ടു ശിവക്ഷേത്രത്തില്‍ ഒന്നായ ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിനായാട്ട് നടന്നു. എഴാം വിളക്കു ദിവസം വൈകിട്ട് ക്ഷേത്ര ചടങ്ങുകള്‍ക്കും ദീപാരാധനക്കും, അത്താഴ പൂജക്കും ശേഷം ഭഗവാന്‍ പള്ളിനായാട്ടിനായി ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി. ദേശത്തിന്റെയും ഭക്തരുടേയും സംരക്ഷണത്തിനുവേണ്ടി അസുരശക്തികളെ നിഗ്രഹിക്കുന്നതിന്റെ പ്രതീകമായാണ് ഏഴാം വിളക്കിനു നടക്കുന്ന പള്ളിനായാട്ട്. നായാട്ടിനായി ആനപ്പുറത്തേറി മതിലിനു പുറത്തെത്തിയ ദേവനെ ഭക്തര്‍ നിറ പറയും നിലവിളക്കും വെച്ചു. സ്വീകരിച്ചു. ആല്‍ത്തറയില്‍ അസുര പ്രതീകമായി തയ്യാറാക്കി നിര്‍ത്തിയ പന്നി മൃഗത്തെ പ്രതീകാത്മകമായി നിഗ്രഹിച്ചുകൊണ്ട് ഭഗവാന്‍ പള്ളിനായാട്ടു നടത്തി. തുടര്‍ന്ന് പള്ളി വേട്ടയുടെ ഭാഗമായി ഉത്സവാഘോഷകമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ വിദ്യകുലപതി ചെമ്മന്തിട്ട ശങ്കരന്‍ നായരുടെ പ്രമാണത്തില്‍ ചെണ്ടളേവും അരങ്ങേറി. പള്ളിവേട്ടക്കും, ആഘോഷങ്ങള്‍ക്കും, ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങളും, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും, മാതൃസമിതിയും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!