രാംലല്ലയായി വേഷമണിഞ്ഞ് നാലമ്പല ദര്‍ശനം നടത്തി ശ്രദ്ധേയയായ പ്രണയ പ്രശാന്ത് ഗുരുവായൂരില്‍ എത്തി

 

കര്‍ക്കിടക മാസത്തില്‍ രാംലല്ലയായി വേഷമണിഞ്ഞ് നാലമ്പല ദര്‍ശനം നടത്തി ശ്രദ്ധേയയായ പ്രണയ പ്രശാന്ത് അതേ വേഷത്തില്‍ ഗുരുവായൂരില്‍ എത്തി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം അവതരിപ്പിക്കാനാണ് രാംലല്ലയായി ഗുരുവായൂരില്‍ എത്തിയത്. തൃശ്ശൂര്‍ വടൂക്കര സ്വദേശി പ്രശാന്ത് പ്രിയ ദമ്പതികളുടെ മകളാണ് പ്രണയ. വടൂക്കര ഗുരു വിജയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രണയ സ്‌കൂള്‍ കലോത്സവ മത്സരങ്ങളിലും ശ്രദ്ധേയയായിട്ടുണ്ട്. കേരളത്തിലെ പല ക്ഷേത്രങ്ങളില്‍ നിന്നും രാംലല്ലയായി വേഷമണിഞ്ഞ് നൃത്തം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. അയോധ്യയില്‍ രാംലല്ലയായി നൃത്തം അവതരിപ്പിക്കണമെന്നാണ് ഈ കുരുന്നിന്റെ ആഗ്രഹം.

ADVERTISEMENT