28 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാര്‍ കേച്ചേരി മേഖലയില്‍ പ്രചരണം നടത്തി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാര്‍ കേച്ചേരി മേഖലയില്‍ പ്രചരണം നടത്തി

58

മണലൂര്‍ നിയോജകമണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാര്‍ കേച്ചേരി മേഖലയില്‍ പ്രചരണം നടത്തി. പെരുമണ്‍ കാര്‍ത്തിയായനി ദേവി ക്ഷേത്ര സന്നിധിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം കേച്ചേരിയിലെ വ്യാപാരികളെയും ഓട്ടോ തൊഴിലാളികളെയും വ്യത്യസ്തതൊഴില്‍ മേഖലയിലെയും വോട്ടര്‍മാരെ കണ്ടു വോട്ട് അഭ്യര്‍ത്ഥന നടത്തി. ബി.ജെ.പി പാവറട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ് കോലാരി, മോഹിനി ടീച്ചര്‍, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡണ്ട് പി.എസ്.സുധീര്‍., ജില്ലാ കമ്മിറ്റി അംഗം പ്രേംജി പോള്‍, കേച്ചേരി മേഖല പ്രസിഡണ്ട് മുരളിദാസ്, ഗോവിന്ദന്‍ കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

ADVERTISEMENT
error: Content is protected !!