25-ാമത് ഉക്രു മാസ്റ്റര്‍ ബാസ്‌കറ്റ്ബോള്‍ ഫൗണ്ടേഷന്‍ സമ്മര്‍ ബാസ്‌കറ്റ്ബോള്‍ കോച്ചിങ്ങ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് തുടക്കമാകും

കുന്നംകുളം ബാസ്‌ക്കറ്റ്ബോള്‍ ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന 25-ാമത് ഉക്രു മാസ്റ്റര്‍ ബാസ്‌കറ്റ്ബോള്‍ ഫൗണ്ടേഷന്‍ സമ്മര്‍ ബാസ്‌കറ്റ്ബോള്‍ കോച്ചിങ്ങ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് രണ്ടാം തിയതി വരെ കുന്നംകുളം വൈ.എം.സി.എ.യിലാണ് ക്യാമ്പ്. തൃശൂര്‍ ജില്ല ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ന്റെയും, ജില്ല സ്‌പോര്‍ട്സ് കൗണ്‍സിന്റെയും സഹകരണത്തോടെ നടത്തുന്ന ഈ ക്യാമ്പില്‍ 10 വയസ്സു മുതല്‍ 16 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഏപ്രില്‍ ഒന്നാം തിയ്യതി ബുധനാഴ്ച രാവിലെ 6.30 ന് ടി.ടി. പെലുണ്ണി മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന സെലക്ഷനില്‍ രക്ഷിതാവിനോടൊപ്പം എത്തി ചേരേണ്ടതാണ്. രാവിലെ 6.30 മുതല്‍ 8.30 വരെയായിരിക്കും കോച്ചിങ്ങ് ക്യാമ്പിന്റെ സമയം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൃശ്ശൂര്‍ ജില്ല ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447872771, 9447868262, 9539011665 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികളായ കെ.വി ആനന്ദന്‍ ജെയ്ബി ജെയ്ക്കബ്, മാത്യു ചെമ്മണൂര്‍, സി.വി. പോള്‍, ഷെല്ലി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT