26 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk സിഒഎ 15-ാം സംസ്ഥാന സമ്മേളനം പതാക ജാഥയ്ക്ക് കുന്നംകുളത്ത് ആവേശകരമായ സ്വീകരണം

സിഒഎ 15-ാം സംസ്ഥാന സമ്മേളനം പതാക ജാഥയ്ക്ക് കുന്നംകുളത്ത് ആവേശകരമായ സ്വീകരണം

84

കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥയ്ക്ക് കുന്നംകുളത്ത് ആവേശകരമായ സ്വീകരണം.സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ ഒരുക്കങ്ങളാകുന്നു. രാവിലെ ചേര്‍പ്പില്‍ നിന്ന് ആരംഭിച്ച പതാക ജാഥയ്ക്ക് തൃശ്ശൂര്‍ പട്ടാളം റോഡിലും, വടക്കാഞ്ചേരിയിലും ,സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് കുന്നംകുളത്ത് പതാക ജാഥ എത്തിയത്. കുന്നംകുളം, ഗുരുവായൂര്‍, കേച്ചേരി മേഖലകളുടെ സംയുക്താഭിമുഖ്യത്തിലാണ് വരവേല്‍പ്പ് ഒരുക്കിയത്.

നഗരമധ്യത്തില്‍ നടന്ന ചടങ്ങില്‍ സിഒഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എം.നാസര്‍ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.വി.രാജന്‍, പി.പി.സുരേഷ്‌കുമാര്‍, പി.എസ്.രജനീഷ്, ജില്ല പ്രസിഡന്റ് ടി.ഡി.സുഭാഷ്, സി.ജി.ജോസ്, കുന്നംകുളം മേഖല പ്രസിഡന്റ് റഫീഖ് അയിനിക്കുന്നത്ത്, സെക്രട്ടറി കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ സിഒഎ സംസ്ഥാന സെക്രട്ടറി നിസ്സാര്‍ കോയാപറമ്പിലിന് സിസിടിവി മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍, സിഒഎ ഭാരവാഹികളായ ഗിരീഷ് പട്ടാമ്പി, കെ.സി.ജെയിംസ്സ്, അജോ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി. സിഒഎ സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പയാണ് പതാക ജാഥയെ കുന്നംകുളത്തേക്ക് ആനയിച്ചത്. കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 26 മുതല്‍ 30 വരെ തിരൂരിലാണ് നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!