28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam തൊഴിയൂര്‍ സിഎം യുപി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി

തൊഴിയൂര്‍ സിഎം യുപി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി

76

തൊഴിയൂര്‍ സിഎം യുപി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് അഷ്ഫാക്ക്, പിടിഎ പ്രസിഡന്റ് ടി ബി രമേഷ്, എംപിടിഎ പ്രസിഡന്റ് ആശാ ഷിബു, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി വില്യംസ് സ്വാഗതവും മഞ്ജു ടീച്ചര്‍ നന്ദിയും പറഞ്ഞു. രണ്ടു വര്‍ഷക്കാലത്തെ വിദ്യാലയത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ പങ്കുവെച്ചു കൊണ്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. ഗൗണും കേപ്പും അണിഞ്ഞെത്തിയ വിദ്യാര്‍ഥികളെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു. അധ്യാപകരായ എം കെ റീന, എ എല്‍ സിജി, വിന്നി വിന്‍സന്റ് എന്നിവര്‍ കോണ്‍വെക്കേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!