24.9 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kunnamkulam പ്രവര്‍ത്തക കണ്‍വെന്‍ഷനും സേഫ്റ്റി ക്ലാസും സംഘടിപ്പിച്ചു

പ്രവര്‍ത്തക കണ്‍വെന്‍ഷനും സേഫ്റ്റി ക്ലാസും സംഘടിപ്പിച്ചു

68

ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) കുന്നംകുളത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനും സേഫ്റ്റി ക്ലാസും സംഘടിപ്പിച്ചു. സി.വി.ശ്രീരാമന്‍ ലൈബ്രറി ഹാളില്‍ നടന്ന പ്രവര്‍ത്തന സമ്മേളനം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ഇഎസ്‌ഐ, ക്ഷേമനിധി എന്നിവ ഏര്‍പ്പെടുത്തണമെന്നും, ഇലക്ട്രിസിറ്റി ഓഫീസില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കുന്നംകുളം ഡിവിഷന്‍ പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. സുകുമാരന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നംകുളം ഡിവിഷന്‍ സെക്രട്ടറി വി എ തോമസ് സ്വാഗതവും ജില്ലാ കമ്മിറ്റി മെമ്പര്‍ വിനില്‍ കെ.ജോണി നന്ദിയും പറഞ്ഞു. കുന്നംകുളം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. സുരേഷ് സേഫ്റ്റി ക്ലാസ്സെടുത്തു. വൈദ്യുതി ജോലിക്കിടയില്‍ സംഭവിക്കാവുന്നതും സംഭവിച്ചതുമായ അപകടങ്ങളെപ്പറ്റി വിശദമായി വിവരിക്കുകയും, എങ്ങനെ അതിജീവിക്കാമെന്ന് ബോധവത്കരണം നടത്തുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!