25.7 C
Kunnamkulam
Wednesday, July 15, 2026
Home CCTV Desk സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി, ‘വിചാരണ നേരിടണം’

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി, ‘വിചാരണ നേരിടണം’

സുരേഷ് ഗോപിയ്ക്ക് തിരിച്ചടി. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ് സുരേഷ് ഗോപിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്നും ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപിച്ചുള്ള വിചാരണ സുരേഷ് ഗോപി നേരിടേണ്ടി വരും. ഈ ഉപഹര്‍ജി തള്ളിയതോടെ കേസില്‍ സുരേഷ് ഗോപിക്ക് വിചാരണ നേരിടേണ്ടി വരും. തൃശ്ശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍, എഐവൈഎഫ് നേതാവ് നല്‍കിയ ഹര്‍ജിയില്‍ സുരേഷാ ഗോപി വിചാരണ നേരിടണം. 2024 ഏപ്രിലില്‍, വ്യാജ വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ കേസിലെ ഹര്‍ജികള്‍ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് വിജയിച്ചത്.

ADVERTISEMENT
error: Content is protected !!