30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ഉപ്പുങ്ങല്‍ പാലായ്ക്കല്‍ പെണ്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 9 ന് നടത്താനിരുന്ന രിഫാഈ റാത്തീബ് 16...

ഉപ്പുങ്ങല്‍ പാലായ്ക്കല്‍ പെണ്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 9 ന് നടത്താനിരുന്ന രിഫാഈ റാത്തീബ് 16 ലേക്ക് മാറ്റി

36

പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ പാലായ്ക്കല്‍ പെണ്‍കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 9ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രിഫാഈ റാത്തീബ് ഏപ്രില്‍ 16ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ മാറ്റം വരുത്തിയത്. 16ന് രാവിലെ 8മണിക്ക് മൗലീദ് പാരായണം തുടര്‍ന്ന് 11 മണി മുതല്‍ 1 മണി വരെ ഭക്ഷണ വിതരണം രാത്രി 7മണിക്ക് രിഫാഈ റാത്തീബ് എന്നിവ നടത്തും. കവുക്കാനപ്പെട്ടി ഉസ്താദ് എം.കെ.എം. മുത്തു രിഫാഈ റാത്തീബിന് നേതൃത്വം നല്‍കും. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് മുടക്കംകൂടാതെ വര്‍ഷംതോറും പെണ്‍കൂട്ടായ്മയുടെ നേതൃത്വത്തില്‍ രിഫാഈ റാത്തീബ് നടത്തുന്നത്.

നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് ഇതിനുള്ള തുക കണ്ടത്തുന്നത്. പ്രദേശത്തെ750 ല്‍ പരം വീടുകളിലേക്ക് നേര്‍ച്ചചോറിന്റെ ഭാഗമായി നെയ്ച്ചോര്‍ വിതരണം ചെയ്യും. പരിപാടികള്‍ക്ക് കോഡിനേറ്റര്‍ സുരേഷ് ബാബു നേതൃത്വം നല്‍കും. പെണ്‍ കൂട്ടായ്മ റാത്തീബ് കമ്മിറ്റി പ്രസിഡന്റ് ഫാത്തിമ മഠത്തിപറമ്പില്‍, സെക്രട്ടറി ഇ നസീമ, ട്രഷറര്‍ ഇ സുലൈഖ, ട്രഷറര്‍ കെ റംല തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!