31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് മുന്നോടിയായി നിലപ്പന്തലിനു കാല്‍ നാട്ടി

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് മുന്നോടിയായി നിലപ്പന്തലിനു കാല്‍ നാട്ടി

101

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള നിലപ്പന്തലിന്റെ കാല്‍ നാട്ട് കര്‍മ്മം നടന്നു. തീര്‍ത്ഥ കേന്ദ്രത്തിന്റെ കവാടത്തിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍ നാട്ട് കര്‍മ്മം വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ നിര്‍വ്വഹിച്ചു. സഹവികാരി ഫാ ജിയോ വേലൂക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി തോമസ്, ജോയിന്റ് കണ്‍വീനര്‍ സി.ടി. ജെയിംസ്, നില പന്തല്‍ കണ്‍വീനര്‍ കെ.എസ്. ഷെല്‍ബിന്‍, ജോ.കണ്‍വീനര്‍ പി.ജെ റിജോ, കൈക്കാരന്‍മാരായ സി.കെ. ജോയ്, ഷാജ് കെ. സൈമണ്‍, എം.ജെ. ജോഷി, സി ടി സ്പാര്‍ട്ടക്‌സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തീര്‍ത്ഥകേന്ദ്രത്തിന്റെ കവാടത്തിന് പുറമെ മറ്റം സെന്ററില്‍, ഇടവക സെമിത്തേരിയ്ക്ക് മുന്‍ വശത്തും ദീപാലങ്കാര പന്തല്‍ തിരുന്നാളിന്റെ ഭാഗമായി സജ്ജമാക്കും. ഏപ്രില്‍ 17, 18, 19, 20 തിയ്യതികളിലായാണ് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!