25.6 C
Kunnamkulam
Tuesday, July 14, 2026
Home CCTV Desk വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎം പരാതി നൽകി

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎം പരാതി നൽകി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ അറിയിച്ചു. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണം. യുഡിഎഫിന്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്നും ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കമന്റുകൾ ഇടുന്ന അക്കൗണ്ടുകൾ പരിശോധിച്ചാൽ ആരാണ് പിന്നിലെന്ന് മനസിലാകും. രാഷ്ട്രീയമായ മാന്യതയില്ലാത്ത സമീപനമാണ് യുഡിഎഫ് നടത്തുന്നതെന്നും ഓമല്ലൂർ ശങ്കരൻ കൂട്ടിച്ചേർത്തു.

ADVERTISEMENT
error: Content is protected !!